ന്യൂഡൽഹി: കൊലപാതക കേസിൽ പോലീസ് തിരയുന്ന ഒളിമ്പിക് മെഡൽജേതാവ് സുശീൽകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ഡൽഹി പോലീസ് എതിർത്തു. യുവ ഗുസ്തിതാരം സാഗർ കുമാർ മേയ് നാലിന് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് സുശീലിനെ തിരയുന്നത്. സുശീൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സാഗർ താമസിച്ചിരുന്നത്. ഇത് ഒഴിയാൻവേണ്ടി സാഗറിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

സാഗറിന്റെ മരണശേഷം ഒളിവിൽ പോയ സുശീലിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അദ്ദേഹം രാജ്യംവിട്ടുപോകാൻ സാധ്യതയുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾക്ക് ഉടമയായ ഒരേയൊരു ഇന്ത്യക്കാരനാണ് സുശീൽ കുമാർ.