ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിന്റെ സേവനംതേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചാകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബംഗാറിനെ സമീപിച്ചു. എന്നാൽ അന്തിമ തീരുമാനമായിട്ടില്ല.

ഇന്ത്യയുടെ മുൻതാരമായ സഞ്ജയ് ബംഗാർ, 2014 മുതൽ 2019 വരെ ദേശീയ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു. അതിനുമുമ്പ് ഐ.പി.എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പരിശീലിപ്പിച്ചു. കഴിഞ്ഞവർഷം ബംഗാറിനെ മാറ്റി വിക്രം റാത്തോഡിനെ ഇന്ത്യയുടെ ബാറ്റിങ് കോച്ചാക്കി. അതിനുശേഷം ബംഗാർ കമന്റേറ്ററായി പ്രവർത്തിക്കുന്നു.

പരിമിത ഓവർ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കക്കാരനായ നീൽ മക്കെൻസി ബംഗ്ലാദേശ് ബാറ്റിങ് കോച്ചായി പ്രവർത്തിക്കുന്നു.