പോർച്ചുഗൽ മദെയ്‌രയിലെ ഫുഞ്ചാലിലുള്ള വീട്ടിൽ സൺബാത്ത് നടത്തുന്ന യുവന്റസിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അമ്മയ്ക്ക് സുഖമില്ലാത്തതിനെത്തുടർന്ന് വീട്ടിലെത്തിയ താരം പിന്നീട് ഇറ്റലിയിലേക്ക് മടങ്ങിയില്ല. ഇറ്റലിയിൽ അതിവേഗം കൊറോണവൈറസ് പടരുകയും മത്സരങ്ങളെല്ലാം നിർത്തിവെക്കുകയും ചെയ്തു. ഒപ്പം കളിച്ച ചില താരങ്ങൾക്കും വൈറസ് സ്ഥിരീകരിച്ചതോടെ വീട്ടിൽ ഐസൊലേഷനിലാണ് ക്രിസ്റ്റ്യാനോ. എന്നാൽ, താരത്തിന് രോഗലക്ഷണങ്ങൾ ഒന്നുമില്ല