ന്യൂയോർക്ക്: ഇക്കുറി യു.എസ്. ഓപ്പൺ ടെന്നീസിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കാൻ സംഘാടകർ തീരുമാനിച്ചു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12 വരെയാണ് ടൂർണമെന്റ്. കോവിഡ് തുടങ്ങിയശേഷം മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്ന ആദ്യ ഗ്രാൻഡ്സ്ലാമാകും യു.എസ്. ഓപ്പൺ. കഴിഞ്ഞവർഷം കാണികളില്ലാതെയാണ് ഈ ടൂർണമെന്റ് നടത്തിയത്.