ലണ്ടൻ: വനിതകളിലെ ലോക രണ്ടാം നമ്പർ താരമായ നവോമി ഒസാക്ക ഇക്കുറി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിനില്ല. ജൂൺ 28-നാണ് വിംബിൾഡൺ തുടങ്ങുന്നത്. അടുത്തമാസം നടക്കുന്ന ഒളിമ്പിക്‌സിൽ മത്സരിക്കുമെന്നും ഒസാക്ക അറിയിച്ചു.

നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾക്കുടമയായ ഒസാക്ക, കഴിഞ്ഞയാഴ്ച സമാപിച്ച ഫ്രഞ്ച് ഓപ്പണിൽനിന്ന് പിൻവാങ്ങിയിരുന്നു. മത്സരശേഷം മാധ്യമങ്ങളെ കാണാൻ വിസമ്മതിച്ച ഒസാക്കയ്ക്കെതിരേ സംഘാടകർ നടപടിയെടുത്തതിനെ തുടർന്നാണിത്.