മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിനെ ഞെട്ടിച്ച് ഇന്റർ മിലാൻ. 2-0 ത്തിനാണ് ജയം. അർട്ടൂറോ വിദാൽ (12), നിക്കോളോ ബരേല്ല (52) എന്നിവർ ഇന്ററിനായി ഗോൾ നേടി.

ജയത്തോടെ 18 കളിയിൽ ഇന്ററിന് 40 പോയന്റായി. 17 കളിയിൽ ഇത്രയും പോയന്റുള്ള എ.സി. മിലാനാണ് ഒന്നാമത്. യുവന്റസ് 33 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്.

യുവന്റസിന്റെ മുൻപരിശീലകൻ അന്റോണിയോ കോണ്ടിയാണ് ഇന്ററിനെ പരിശീലിപ്പിക്കുന്നത്. ഇന്ററിന്റെ ചുമതലയേറ്റെടുത്ത ശേഷം യുവന്റസിനെതിരേ കോണ്ടി ജയിക്കുന്നത് ആദ്യം.