ബ്യൂണസ് ഐറിസ് : പ്രഥമ ഡീഗോ മാറഡോണ കപ്പ് സ്വന്തമാക്കി ബൊക്ക ജൂനിയേഴ്‌സ്. ഫൈനലിൽ ബാൻഫീൽഡിനെ ഷൂട്ടൗട്ടിൽ കീഴടക്കി (5-3).അർജന്റീന ഫുട്‌ബോളിലെ ലീഗ് കപ്പാണ് അന്തരിച്ച ഇതിഹാസതാരത്തോടുള്ള ആദരത്തിന്റെ ഭാഗമായി പേര് മാറ്റിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും 1-1 ന് തുല്യതപാലിച്ചു. ബൊക്കയ്ക്കായി എഡ്‌വിൻ കാർമോണയും ലൂസിയാനോ ലോല്ലോ ബാൻഫീൽഡിനായും ഗോൾ നേടി. ഷൂട്ടൗട്ടിൽ ബൊക്ക അഞ്ച് കിക്കും ലക്ഷ്യത്തിലെത്തിച്ചു. ബെൻഫീൽഡിന്റെ നാലാം കിക്കെടുത്ത യോർഗെ റോഡ്രിഗസിന് പിഴച്ചു.

ബൊക്കയുടെ മുൻതാരം കൂടിയാണ് മാറഡോണ. 1981-82 സീസണിലും 1996-97 സീസണുകളിലും മാറഡോണ അർജന്റീന ക്ലബ്ബിനായി കളിച്ചിട്ടുണ്ട്.