ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കിന് ജയം. എസ്.സി. ഫ്രെയ്ബർഗിനെ തോൽപ്പിച്ചു (2-1). റോബർട്ടോ ലെവൻഡോവ്‌സ്കി (7) തോമസ് മുള്ളർ (74) എന്നിവർ ബയേണിനായി ഗോൾ നേടി. ഫ്രെയ്ബർഗിന്റെ ഗോൾ നിൽ പീറ്റേഴ്‌സന്റെ (62) ബൂട്ടിൽ നിന്നായിരുന്നു.

ലീഗിൽ 16 കളിയിൽ 21 ഗോൾ നേടുന്ന ആദ്യതാരമായി ലെവൻഡോവ്‌സ്കി. ജയത്തോടെ ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. 16 കളിയിൽ ടീമിന് 36 പോയന്റുണ്ട്. 32 പോയന്റുമായി റെഡ്ബുൾ ലെയ്പ്‌സിഗ് രണ്ടാംസ്ഥാനത്തുണ്ട്.