മാഞ്ചെസ്റ്റർ : പിതാവിന്റെ പാത പിന്തുടർന്ന് കെയ് റൂണി മാഞ്ചെസ്റ്റർ യുണൈറ്റഡിൽ. ക്ലബ്ബിന്റെ ഇതിഹാസതാരങ്ങളിലൊരാളായ വെയ്ൻ റൂണിയുടെ മകൻ യുണൈറ്റഡിൽ ചേർന്നു. 11-കാരനായ കെയ് ടീമിന്റെ അക്കാദമി ടീമിലാകും കളിക്കുന്നത്.
അച്ഛനും അമ്മ കോളീനുമൊപ്പമെത്തിയാണ് കെയ് ക്ലബ്ബുമായുള്ള കരാറിൽ ഒപ്പുവെച്ചത്. റൂണി സാമൂഹിക മാധ്യമത്തിലൂടെയാണ് വിവരം പുറത്തുവിട്ടത്. 2004 മുതൽ 2017 വരെ യുണൈറ്റഡിനായി കളിച്ച റൂണി ടീമിനായി കൂടുതൽ ഗോൾ നേടിയ താരമാണ്. 559 കളിയിൽ 253 ഗോളാണ് നേടിയത്.