ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഇഞ്ചുറി ടൈം ഗോളിൽ ഫുൾഹാമിനോട് സമനില പിടിച്ച് ആഴ്‌സനൽ (1-1.) 90+7-ാം മിനിറ്റിൽ എഡ്ഡി എൻകെയ്ത് നേടിയ ഗോളാണ് ഗണ്ണേഴ്‌സിന് സമനില നേടിക്കൊടുത്തത്. ഫുൾഹാമിനുവേണ്ടി പെനാൽട്ടിയിലൂടെ ജോഷ് മജ(59) ഗോൾ നേടി. അതേസമയം, വോൾവ്‌സിനോട് തോറ്റതോടെ ഷെഫീൽഡ് യുണൈറ്റഡ് ലീഗിൽനിന്ന് തരംതാഴ്ന്നു. 32 കളിയിൽ 14 പോയന്റ് മാത്രമാണ് ഷെഫീൽഡിനുള്ളത്.