ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. 5-1 ന് ബയേർ ലേവർക്യൂസനെ തോൽപ്പിച്ചു. റോബർട്ട് ലെവൻഡോവ്‌സ്കിയും (3, 30), സെർജി നാബ്രിയും (35, 37) ഇരട്ടഗോളുകൾ നേടി. തോമസ് മുള്ളറും (34) സ്കോർ ചെയ്തു. ലേവർക്യൂസന്റെ ഗോൾ പാട്രിക് ഷിക്കിന്റെ (55) വകയായിരുന്നു.

ജയത്തോടെ എട്ട് കളികളിലായി 19 പോയന്റായ ബയേൺ ഒന്നാംസ്ഥാനത്തേക്ക് കയറി. 18 പോയന്റുള്ള ബൊറൂസ്സിയ ഡോർട്ട്മുൺഡ് രണ്ടാമതുണ്ട്.