ദുബായ്: ഇന്ത്യയിൽ നടന്ന രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.). 2016-ൽ ഓസ്‌ട്രേലിയക്കെതിരേ റാഞ്ചിയിലും 2017-ൽ ഇംഗ്ലണ്ടിനെതിരേ ചെന്നൈയിലും നടന്ന മത്സരങ്ങളിൽ ഒത്തുകളിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമത്തിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് വിശദമായ അന്വേഷണം നടത്തി. ഇതിന് യാതൊരു തെളിവും വസ്തുതയുടെ പിൻബലവുമില്ലെന്ന് ഐ.സി.സി. ചൂണ്ടിക്കാട്ടി.