ലണ്ടൻ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസീലൻഡ് ടീമിലെ ഭൂരിഭാഗം കളിക്കാരും ലണ്ടനിലെത്തി. ഇന്ത്യയിൽ ഐ.പി.എൽ. മത്സരത്തിനെത്തി മാലദ്വീപിൽ ക്വാറന്റീനിലായിരുന്ന കളിക്കാരും വൈകാതെ ഇംഗ്ലണ്ടിലെത്തും. ജൂൺ 18 മുതൽ സതാംപ്ടൺ സ്റ്റേഡിയത്തിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.

വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീമിലെ കളിക്കാർ മേയ് 25-ന് ന്യൂഡൽഹിയിലെത്തി ബയോ സെക്യുർ ബബിളിൽ പ്രവേശിക്കും. ജൂൺ ആദ്യവാരം ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും.