സ്‌റ്റോക്ക് ഹോം: വനിതകളുടെ ചാമ്പ്യൻസ് ലീഗ് കിരീടം എഫ്.സി. ബാഴ്‌സലോണയ്ക്ക്. ഫൈനലിൽ ചെൽസിയെ (4-0) തോൽപ്പിച്ചു. രണ്ടാം ഫൈനൽ കളിച്ച സ്പാനിഷ് ടീമിന്റെ ആദ്യകിരീടമാണ്. ഇതോടെ പുരുഷ-വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ടീമായി ബാഴ്‌സലോണ.

ഫൈനലിൽ ആദ്യ 36 മിനിറ്റുകളിൽതന്നെ നാല് ഗോൾ നേടി ബാഴ്‌സ ജയമുറപ്പിച്ചു. മെലമാനിയ ലിയുപോൾസിന്റെ സെൽഫ് ഗോളിൽ ആദ്യ മിനിറ്റിൽ ബാഴ്‌സ മുന്നിലെത്തി. അലക്സിയ പുട്ടെല്ലാസ് (പെനാൽട്ടി 14), എയ്റ്റാന ബോൺമാറ്റി (20), കരോളിനെ ഗ്രഹാം ഹാൻസെൻ (36) എന്നിവരും സ്കോർ ചെയ്തു.

പുരുഷവിഭാഗത്തിൽ ബാഴ്‌സ നാലുവട്ടം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്.