ബുക്കാറെസ്റ്റ്: യൂറോ കപ്പ് ഫുട്‌ബോളിൽ വ്യാഴാഴ്ച യുക്രൈന് ജയം. ഗ്രൂപ്പ് സി മത്സരത്തിൽ വടക്കൻ മാസിഡോണിയയെ 2-1ന് കീഴടക്കി. ആദ്യമത്സരത്തിൽ ഹോളണ്ടിനോട് തോറ്റ യുക്രൈന്റെ ആദ്യജയമാണിത്. ആൻഡ്രി യാർമൊലെങ്കോ (29), റോമാൻ യാരെംചുക് (34) എന്നിവർ യുക്രൈനായി ഗോൾ നേടി. എസ്ജാൻ അലിയോസ്‌കി (57) മാസിഡോണിയയ്ക്കുവേണ്ടി ലക്ഷ്യംകണ്ടു.

വ്യാഴാഴ്ച പുലർച്ചെനടന്ന മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ഇറ്റലി പ്രീക്വാർട്ടറിലേക്ക് മുന്നേറി. അസൂറിപ്പടയ്ക്കുവേണ്ടി മാനുവൽ ലൊക്കൊട്ടെല്ലി (26, 52) ഇരട്ടഗോൾ നേടി. മറ്റൊരു ഗോൾ സിറോ ഇമ്മൊബീലെ (89) നേടി. ഇറ്റലി ഇക്കുറി പ്രീക്വാർട്ടറിലെത്തുന്ന ആദ്യടീമായി.