ബ്രിസ്‌റ്റോൾ: ഇന്ത്യൻ വനിതാ ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് വനിതാ ടീം ഒമ്പതു വിക്കറ്റിന് 396 റൺസെടുത്ത് ഡിക്ലയർചെയ്തു. ക്യാപ്റ്റൻ ഹെതർ നൈറ്റ് (95), ടാമി ബീമൗണ്ട് (66), സോഫിയ ഡങ്ക്‌ലി (74*) എന്നിവർ അർധസെഞ്ചുറി നേടി. ഇന്ത്യയ്ക്കുവേണ്ടി സ്‌നേഹ് റാണ നാലും ദീപ്തി ശർമ മൂന്നും വിക്കറ്റുനേടി.

രണ്ടാംദിനമായ വ്യാഴാഴ്ച ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 98 റൺസെടുത്തിട്ടുണ്ട്. ഷെഫാലി വർമ (52*) അർധസെഞ്ചുറി നേടി. സ്മൃതി മന്ഥാന(41*)യും ബാറ്റിങ് തുടരുന്നു.