നിയോൺ: അടുത്ത നാലു സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലുകളുടെ വേദി യുവേഫ പ്രഖ്യാപിച്ചു. 2022-ലെ കിരീടപോരാട്ടത്തിന് റഷ്യയിലെ സെയ്ന്റ് പീറ്റേഴ്‌സ്ബർഗ് വേദിയാകും.

2023-ൽ തുർക്കിയിലെ ഇസ്താംബുളിലാകും ഫൈനലിൽ നടക്കുക. കഴിഞ്ഞ ഫൈനൽ നടക്കേണ്ട വേദിയായിരുന്നു ഇത്. കോവിഡ് വ്യാപനത്തോടെ ഇസ്താംബുളിൽനിന്ന് പോർച്ചുഗലിലെ പോർട്ടോയിലേക്ക് വേദി മാറ്റുകയായിരുന്നു. 2024-ൽ ലണ്ടനിലെ വെംബ്ലിയും 2025-ൽ ജർമനിയിലെ മ്യൂണിക്കും ഫൈനൽ പോരാട്ടത്തിന് അരങ്ങൊരുക്കും.