ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് ബെംഗളൂരു എഫ്.സി. കോംഗോ സ്‌ട്രൈക്കർ പ്രിൻസ് വിന്നി ഇബാറ ഡൊണിയാമയെ സ്വന്തമാക്കി. 25-കാരനായ താരം ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷതോർവിൽനിന്നാണ് വരുന്നത്.

എ.എഫ്.സി. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ബെംഗളൂരു ആക്രമണനിര ശക്തിപ്പെടുത്തുന്നത്. പ്രിൻസ് ഇബാറ ബെൽജിയം ക്ലബ്ബ് ബെയർഷൂട്ട്, ഖത്തർ ക്ലബ്ബ് അൽ വക്ര തുടങ്ങിയവയ്ക്കായും കളിച്ചിട്ടുണ്ട്. കോംഗോക്കായി 15 കളികളിൽനിന്ന് നാല് ഗോൾ നേടി. നായകൻ സുനിൽ ഛേത്രിയും ബ്രസീൽ താരം ക്ലൈറ്റൻ സിൽവയും ബെംഗളൂരു മുന്നേറ്റത്തിലുണ്ട്.