മുംബൈ: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിൽ മുംബൈ ടീമിന് തുടർച്ചയായ നാലാം തോൽവി. ഞായറാഴ്ച, പുതുച്ചേരി മുംബൈയെ ആറുവിക്കറ്റിന് അട്ടിമറിച്ചു. ആദ്യം ബാറ്റുചെയ്ത മുംബൈ 19 ഓവറിൽ 94 റൺസിന് പുറത്തായി. പുതുച്ചേരിയുടെ ശാന്തമൂർത്തി നാല് ഓവറിൽ 20 റൺസിന് അഞ്ചുവിക്കറ്റെടുത്തു. പുതുച്ചേരി 19 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.