ലണ്ടൻ: മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ യുറഗ്വായ് സ്‌ട്രൈക്കർ എഡിൻസൺ കവാനിക്കെതിരേ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ അച്ചടക്കനടപടിയെടുക്കും. സാമൂഹിക മാധ്യമത്തിൽ വംശീയസന്ദേശമിട്ടതാണ് താരത്തിന് വിനയായത്.
മത്സരവിലക്കോ, പിഴയോ ലഭിക്കാനാണ് സാധ്യത. കവാനിയുടെ മറുപടിക്കുശേഷമാകും അച്ചടക്കനടപടിയെടുക്കുന്നത്. ഇൻസ്റ്റഗ്രാമിലെ പോസ്റ്റിനുവന്ന പ്രതികരണത്തിന് താരം നൽകിയ മറുപടിയാണ് വിവാദമായത്. സംഭവത്തിൽ കവാനി മാപ്പുപറഞ്ഞിരുന്നു.