ന്യൂഡൽഹി: വെസ്റ്റിൻഡീസിന്റെ മുൻ ഇതിഹാസ താരം മൈക്കൽ ഹോൾഡിങ് ക്രിക്കറ്റ് കമന്ററിയിൽനിന്ന് വിരമിക്കുന്നു. 66-കാരനായ ഹോൾഡിങ്ങിന് കമന്ററി രംഗത്ത് 20 വർഷത്തോളം നീണ്ട അനുഭവമുണ്ട്. ഈവർഷം അവസാനത്തോടെ കമന്ററി അവസാനിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വെസ്റ്റിൻഡീസിനുവേണ്ടി 60 ടെസ്റ്റിലും 102 ഏകദിനത്തിലും കളിച്ച ലോകപ്രശസ്ത പേസ് ബൗളർ 1987-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 391 വിക്കറ്റുണ്ട്.