ന്യൂഡല്‍ഹി: രണ്ടുവട്ടം ഒളിമ്പിക് മെഡല്‍ നേടിയ ഗുസ്തിതാരം സുശീല്‍ കുമാറിനും മറ്റ് ആറുപേര്‍ക്കുമെതിരായ കൊലക്കേസിൽ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന സുശീലിനെതിരേ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഡല്‍ഹി ഛത്രശാല്‍ സ്റ്റേഡിയത്തില്‍ ഒരു യുവ ഗുസ്തിതാരം കൊല്ലപ്പെട്ട കേസിലാണ് പോലീസ് സുശീലിനെ തിരയുന്നത്. സംഘര്‍ഷസ്ഥലത്ത് സുശീല്‍ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.