മാന്‍ഹട്ടന്‍: അമേരിക്കയിലെ മാന്‍ഹട്ടനില്‍ നടന്ന ബിഗ് 12 ഔട്ട്‌ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറിന് ഹൈജമ്പില്‍ സ്വര്‍ണം. കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനംചെയ്യുന്ന തേജസ്വിന്‍ 2.28 മീറ്ററാണ് കുറിച്ചത്. എന്നാല്‍ ഒളിമ്പിക് യോഗ്യതയായ 2.33 മീറ്റര്‍ പിന്നിടാന്‍ 22-കാരന് കഴിഞ്ഞില്ല. 2019-ലും ഇതേ വേദിയില്‍ തേജസ്വിന്‍ സ്വര്‍ണം നേടിയിരുന്നു.

2017 മുതല്‍ അത്‌ലറ്റിക്സ് സ്കോളര്‍ഷിപ്പോടെ അമേരിക്കയില്‍ പഠിക്കുകയാണ് ഡല്‍ഹി സ്വദേശിയായ തേജസ്വിന്‍.