സ്‌റ്റോക്ഹോം: യൂറോകപ്പ് ഫുട്‌ബോളിനുള്ള സ്വീഡിഷ് ടീമിൽ വെറ്ററൻ സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് ഇടമില്ല. പരിക്കിലുള്ള ഇബ്ര ടീമിലുണ്ടാകില്ലെന്ന് പരിശീലകൻ യാനെ ആൻഡേഴ്‌സൻ വ്യക്തമാക്കി.

ഇറ്റാലിയൻ സീരിയിൽ യുവന്റസിനെതിരായ മത്സരത്തിലാണ് ഇബ്രയ്ക്ക് പരിക്കേറ്റത്. 39-കാരനായ ഇബ്ര കഴിഞ്ഞ മാർച്ചിലാണ്‌ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയത്‌. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജോർജിയക്കെതിരേ കളിച്ചു. സ്വീഡനായി 62 ഗോൾ നേടിയിട്ടുണ്ട്.