ബുഡാപെസ്റ്റ്: പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കകോളയോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചതിനുപിന്നാലെ കോളയുടെ വിപണിമൂല്യത്തിൽ വൻ ഇടിവ്.

കോളയുടെ അന്താരാഷ്ട്ര വിപണിമൂല്യം ഒരു ദിവസംകൊണ്ട് ഏകദേശം 29329 കോടി രൂപയുടെ ഇടിവുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 4113 രൂപയായിരുന്ന ഷെയർ വില 4048 രൂപയായി കുറഞ്ഞു.

യൂറോ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനിടെ, തന്റെ മേശപ്പുറത്തിരുന്ന കൊക്കകോള കുപ്പികൾ ക്രിസ്റ്റ്യാനോ മാറ്റിവെച്ചത് വലിയ വാർത്തയായിരുന്നു. കോളയ്ക്ക് പകരം വെള്ളം കുടിക്കാൻ ക്രിസ്റ്റ്യാനോ ആഹ്വാനം ചെയ്യുകയും ചെയ്തു. യൂറോ കപ്പിന്റെ സ്പോൺസർമാരിലൊരാളാണ് കൊക്കകോള.