കോപ്പൻഹേഗൻ: യൂറോകപ്പ് ഫുട്‌ബോളിൽ കരുത്തരായ ബെൽജിയവും ഹോളണ്ടും വ്യാഴാഴ്ച രണ്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ബിയിൽ ബെൽജിയം ഡെൻമാർക്കിനെ നേരിടും. മത്സരം രാത്രി 9.30-ന്. സി ഗ്രൂപ്പ് പോരാട്ടത്തിൽ ഹോളണ്ട് ഓസ്ട്രിയയെ നേരിടുന്നത് രാത്രി 12.30-ന്. ആദ്യകളിയിൽ ബെൽജിയം റഷ്യയെ കീഴടക്കിയിരുന്നു. സ്‌ട്രൈക്കർ റോമേലു ലുക്കാക്കുവിന്റെ തകർപ്പൻ ഫോം ടീമിന് പ്രതീക്ഷ നൽകുന്നു. സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്‌സൻ കളിക്കിടെ കുഴഞ്ഞുവീണതിന്റെ ആഘാതം വിട്ടുമാറുംമുമ്പേയാണ് ഡെൻമാർക്ക് അടുത്ത കളിക്കിറങ്ങുന്നത്. സംഭവം നടന്ന മത്സരത്തിൽ അവർ ഫിൻലൻഡിനോട് തോറ്റു.

ആദ്യകളിയിൽ യുക്രൈനെ തോൽപ്പിച്ചാണ് ഹോളണ്ടിന്റെ വരവ്. മധ്യ-മുന്നേറ്റ നിരകളുടെ കരുത്തിലാണ് ടീം കളത്തിലിറങ്ങുന്നത്. ഓസ്ട്രിയ ആദ്യമത്സരത്തിൽ വടക്കൻ മാസിഡോണിയയെ തോൽപ്പിച്ചിരുന്നു.