ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്. ശ്രീലങ്കയെ 135 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 421 റൺസെടുത്തു. 286 റൺസ് ലീഡ്. ക്യാപ്റ്റൻ ജോ റൂട്ട് ഇരട്ടസെഞ്ചുറി (228) നേടി. 321 പന്തിൽ 18 ഫോറും ഒരു സിക്സും അടങ്ങിയതാണ് റൂട്ടിന്റെ ഇന്നിങ്‌സ്. ടീമിലെ ആറുപേർ രണ്ടക്കം കാണാതെ മടങ്ങിയ പിച്ചിലാണ് റൂട്ടിന്റെ ഒറ്റയാൾ പ്രകടനം.
ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ രണ്ടിന് 156 റൺസെടുത്തിട്ടുണ്ട്. രണ്ടുദിവസവും എട്ടുവിക്കറ്റും ബാക്കിനിൽക്കെ 130 റൺസ് പിറകിലാണ് ആതിഥേയർ. കുശാൽ പെരേര (62), ലഹിരു തിരിമാനെ (76*) എന്നിവർ അർധസെഞ്ചുറി നേടി.