ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബായ ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കും. കോവിഡ്-19 രോഗംമൂലം കറ്റാലൻ ഭരണകൂടം വോട്ടെടുപ്പ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടതായി ക്ലബ്ബ് വ്യക്തമാക്കി.
ജനുവരി 24-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ തപാൽ വഴി വോട്ടിങ് നടത്താനുള്ള സാധ്യത അന്വേഷിക്കുന്നുണ്ട്.
ജോസഫ് മരിയ ബർത്തോമ്യു സ്ഥാനമൊഴിഞ്ഞതോടെ താത്‌കാലിക പ്രസിഡന്റാണ് ബാഴ്‌സയ്ക്കുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാർഥികൾ പ്രവർത്തനം ആരംഭിച്ചിരുന്നു. മുൻ പ്രസിഡന്റ് ജോവാൻ ലാപോർട്ട, വിക്ടർ ഫോണ്ട്, ടോണി ഫ്രൈയ്‌സ എന്നിവരാണ് മത്സരരംഗത്തുള്ളത്.