ബെംഗളൂരു: കാഴ്ചപരിമിതരുടെ മൂന്നാമത് നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആന്ധ്രാപ്രദേശ് ജേതാക്കൾ. ഫൈനലിൽ ഒഡിഷയെ 80 റൺസിന് തോൽപ്പിച്ചു. സ്കോര്‍: ആന്ധ്ര 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 246. ഒഡിഷ അഞ്ചുവിക്കറ്റിന് 166. കേരളം ക്വാർട്ടർ ഫൈനലിൽ ഹരിയാണയോട് തോറ്റിരുന്നു.