അൽമാട്ടി: ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ വിനേഷ് ഫോഗട്ടിനും അൻഷു മാലിക്കിനും സ്വർണം. ആദ്യമായിട്ടാണ് ഇരുവരും സുവർണനേട്ടം കൈവരിക്കുന്നത്.

53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷിന്റെ നേട്ടം. ചൈനീസ്, ജപ്പാൻ എതിരാളികൾ മത്സരിക്കാനെത്താത്തതിനെത്തുടർന്നാണ് വിനേഷിന് സ്വർണം സ്വന്തമായത്‌. 19-കാരിയായ അൻഷു 57 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. ഫൈനലിൽ മംഗോളിയയുടെ ബാസെത്‌സെഗ് അറ്റന്റ്‌സെത്‌സെഗിനെ കീഴടക്കി (3-0). ഇരുവരും ഒളിമ്പിക് യോഗ്യത നേടിയിരുന്നു.