മുംബൈ: പരിക്കേറ്റ രാജസ്ഥാൻ റോയൽസ്‌ താരം ബെൻ സ്റ്റോക്‌സ് ശസ്ത്രക്രിയയ്ക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പഞ്ചാബ് കിങ്‌സിനെതിരായ ആദ്യമത്സരത്തിലാണ് സ്റ്റോക്സിന്‌ പരിക്കേറ്റത്. ഫീൽഡിങ്ങിനിടെ വിരലിന് പരിക്കേറ്റതാരം ഐ.പി.എൽ. സീസണിൽ കളിക്കാനുണ്ടാകില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ, ടീമിനൊപ്പം തുടരുമെന്നാണ് മാനേജ്‌മെന്റ് ആദ്യം വ്യക്തമാക്കിയത്. വിശദമായ പരിശോധനയ്ക്കുശേഷമാണ് ശസ്ത്രക്രിയ നിശ്ചയിച്ചത്.