റോം: ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബ് എ.എസ്. റോമ താരം ക്രിസ് സ്മാളിങ്ങിനെയും കുടുംബത്തെയും തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തി. ദക്ഷിണ റോമിലെ വീടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന മൂന്നംഗസംഘമാണ് ആഭരണങ്ങളും വിലകൂടി വാച്ചുകളുമടക്കം കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

വീടിനുള്ളിൽ കടന്ന ആയുധധാരികൾ ഇംഗ്ലീഷ് പ്രതിരോധനിരതാരത്തെയും ഭാര്യ സാം, രണ്ട് വയസ്സുള്ള മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് അലമാര തുറപ്പിച്ച് ആഭരണങ്ങൾ, വാച്ചുകൾ, മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവ കവർച്ച ചെയ്തു. അക്രമികൾ പുറത്തുപോയ ശേഷം താരം പോലീസിനെ വിവരമറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.