ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോനിക്ക് കരിയറിലെ മറ്റൊരു റെക്കോഡ്. ട്വന്റി-20 ക്രിക്കറ്റിൽ 300 മത്സരങ്ങളിൽ നായകനാകുന്ന ആദ്യതാരമായി ധോനി.

ചെന്നൈ സൂപ്പർ കിങ്‌സ്, റൈസിങ് പുണെ ജയന്റ്‌സ് എന്നീ ഫ്രാെഞ്ചെസികളെയും ഇന്ത്യൻ ടീമിനെയുമാണ് ധോനി നയിച്ചത്.

റൺവേട്ടയിൽ ഋതു ‘യുവരാജാവ്’

ഐ.പി.എലിലെ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഋതുരാജ് ഗെയ്ക് വാദ്. 16 ഇന്നിങ്‌സുകളിൽ നിന്ന് 627 റൺസോടെയാണ് 23-കാരനായ താരം നേട്ടം കൈവരിച്ചത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറിയും നേടി.

2008-ലെ പ്രഥമ ഐ.പി.എലിൽ 25-ാം വയസ്സിൽ ഓറഞ്ച് ക്യാപ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഷോൺ മാർഷിന്റെ റെക്കോഡാണ് മറികടന്നത്. അന്ന് മാർഷ് 11 കളിയിൽ നിന്ന് 616 റൺസാണ് നേടിയത്.