മഡ്ഗാവ്: മോശം കാലാവസ്ഥയെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്നാഹമത്സരം ഉപേക്ഷിച്ചു. എഫ്.സി. ഗോവയ്ക്കെതിരേ വെള്ളിയാഴ്ച നടക്കേണ്ട മത്സരമാണ് ഒഴിവാക്കിയത്. സൂപ്പർ ലീഗിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നവംബർ അഞ്ചിന് ചെന്നൈയിൻ എഫ്.സി.യുമായും ഒമ്പത്, 12 തീയതികളിൽ ജംഷേദ്പുർ എഫ്.സി.യുമായും ബ്ലാസ്റ്റേഴ്‌സ് കളിക്കും.

ഗോകുലത്തിന് തോൽവി

ഹൈദരാബാദ്: പ്രീ സീസൺ മത്സരത്തിൽ ഗോകുലം കേരള എഫ്.സി.ക്ക് തോൽവി. സൂപ്പർ ലീഗ് ക്ലബ്ബ് ഹൈദരാബാദ് എഫ്.സി.യാണ് ഗോകുലത്തെ തോൽപ്പിച്ചത് (2-1). നിംദോർജെ, ജോയൽ ചിയാൻസെ എന്നിവർ ഹൈദരാബാദിനായി ഗോൾ നേടി. ഗോകുലത്തിന്റെ ഗോൾ സൗരവിന്റെ വകയായിരുന്നു.