ബാഴ്‌സലോണ: കൗമാരതാരം പെഡ്രി ഗോൺസാലസുമായുള്ള കരാർ സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബ് ബാഴ്‌സലോണ പുതുക്കി. 2026 വരെയാണ് 18-കാരൻ മധ്യനിരതാരവുമായുള്ള കരാർ.

കരാറിലെ റിലീസിങ് ക്ലോസ് തുക 8700 കോടി രൂപയാണ്. ക്ലബ്ബ് ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ റിലീസിങ് ക്ലോസ് തുകയുള്ള താരമെന്ന റെക്കോഡിനൊപ്പമെത്തി. റയൽ മഡ്രിഡ് താരം കരീം ബെൻസമയുടെ തുകയ്ക്കൊപ്പമാണ് പെഡ്രി എത്തിയത്. ഇപ്പോൾ കളിക്കുന്ന ക്ലബ്ബിന്റെ അനുമതിയില്ലാതെ മറ്റൊരു ക്ലബ്ബിന് പെഡ്രിയെ സ്വന്തമാക്കാൻ മുടക്കേണ്ട പണമാണ് റിലീസിങ് ക്ലോസ് എന്നറിയപ്പെടുന്നത്.

സ്പെയിൻകാരനായ പെഡ്രി ലാപാമാസിൽ നിന്ന് 2020-ൽ ബാഴ്‌സയിലെത്തി. ക്ലബ്ബിനുവേണ്ടി 56 മത്സരം കളിച്ചു. സ്പാനിഷ് ദേശീയ ടീമിനായി 10 മത്സരങ്ങളിലും ഇറങ്ങി.