ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ച ഇംഗ്ലണ്ട് താരങ്ങളെ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ടീമിലേക്ക് തത്‌കാലം പരിഗണിക്കില്ല. ഇന്ത്യയില്‍നിന്ന് തിരിച്ചെത്തിയ ഇവര്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. വേണ്ടത്ര പരിശീലനമില്ലാതെ ഇവരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം. ഇതോടെ, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, സാം കറന്‍, മോയിന്‍ അലി തുടങ്ങിയവർക്ക് ജൂണ്‍ രണ്ടിന് തുടങ്ങുന്ന പരമ്പര നഷ്ടമാകും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെക്കപ്പെട്ട ഐ.പി.എലില്‍ 11 ഇംഗ്ലീഷ് താരങ്ങൾ കളിച്ചിരുന്നു.