മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജും ട്വന്റി 20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും. ജൂണ്‍ 16 മുതല്‍ ജൂലായ് 15 വരെയാണ് മത്സരം. യുവതാരം െഷഫാലി വര്‍മ ആദ്യമായി ടെസ്റ്റ്, ഏകദിന ടീമുകളിലെത്തി. ശിഖ പാണ്ഡെ, ഏക്ത ബിഷ്ട്, ടാനിയ ഭാട്യ എന്നിവര്‍ എല്ലാ ഫോര്‍മാറ്റിനുമുള്ള ടീമുകളിലുണ്ട്.

പരമ്പരയില്‍ ഒരു ടെസ്റ്റും മൂന്നുവീതം ഏകദിന, ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വനിതാ ടീം ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്.