ഗോയിയാനിയ: ഒരുഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച പാരഗ്വായ് കോപ്പഅമേരിക്ക ഫുട്‌ബോളിൽ ബൊളീവിയയെ തോൽപ്പിച്ചു (3-1). എയ്ഞ്ചൽ റൊമേറോ ഇരട്ടഗോൾ (65, 80) നേടി. അലെസാൻഡ്രോ റൊമേറോയും (62) സ്കോർ ചെയ്തു. ഇർവിൻ സവെദ്രയുടെ പെനാൽട്ടി ഗോളിലാണ് (10) ബൊളീവിയ മുന്നിൽ കടന്നത്.

തുടക്കത്തിലേ ഗോള്‍ നേടിയ ബൊളീവിയക്ക്‌ ആദ്യപകുതിയിൽ ലീഡ് നിലനിർത്താനായി. എന്നാൽ, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ജൗമെ ക്യൂലർ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് ടീമിന്റെ താളംതെറ്റിച്ചു. 62-ാം മിനിറ്റിൽ സമനിലഗോൾ നേടിയതോടെ പാരഗ്വായ് മത്സരത്തിലേക്ക് തിരിച്ചുവന്നു.