കോപ്പൻഹേഗൻ: താൻ സുഖമായിരിക്കുന്നുവെന്ന് ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ. ആശുപത്രിയിൽ നിന്നുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് തന്റെ ഫോട്ടോയ്ക്കൊപ്പം താരം സന്ദേശം അയച്ചത്.

“എനിക്ക് സുഖംതന്നെ. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാവേണ്ടതുണ്ട്. എങ്കിലും നല്ല സുഖംതോന്നുന്നു” -എറിക്‌സൺ പറഞ്ഞു.

യൂറോകപ്പിൽ ഫിൻലൻഡിനെതിരേ നടന്ന മത്സരത്തിനിടെയാണ് എറിക്‌സൺ കുഴഞ്ഞുവീണത്. താരത്തിന് ഹൃദയാഘാതമുണ്ടായെന്ന് പിന്നീട് സ്ഥിരീകരിച്ചു.