ബ്യൂണസ് ഐറിസ്: തകർപ്പൻ ജയത്തോടെ ഇന്ത്യൻ ഹോക്കി ടീം അർജന്റീന പര്യടനം പൂർത്തിയക്കാക്കി. അവസാന സൗഹൃദമത്സരത്തിൽ 4-2 നായിരുന്നു ജയം. രൂപീന്ദർപാൽ സിങ് (3) ജസ്കരൻ സിങ്( 12), ഷിലാനന്ദ് ലാക്ര (50), സുരേന്ദർ കുമാർ(58) എന്നിവർ ഇന്ത്യക്കായി ഗോൾ നേടി, ലിയനാർഡോ ടോളിനി (14), പെഡ്രോ ഇബറ (54) എന്നിവർ ആതിഥേയർക്കായി സ്കോർ ചെയ്തു. കഴിഞ്ഞദിവസം നടന്ന സൗഹൃദമത്സരത്തിൽ ഇന്ത്യ 1-0ത്തിന് തോറ്റിരുന്നു.

പര്യടനത്തിലെ ആറ് മത്സരങ്ങളിൽ നാല് ജയവും ഒന്നുവീതം സമനിലയും തോൽവിയുമാണ് ഇന്ത്യക്കുള്ളത്. പ്രോ ഹോക്കി ലീഗിലെ രണ്ട് കളികളിലും ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിക്കാനുമായി.