കല്യാണി: ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിൽ കൊൽക്കത്ത ക്ലബ്ബ് മുഹമ്മദൻസിനെ അട്ടിമറിച്ച് ബെംഗളൂരു യുണൈറ്റഡ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. ജെയിംസ് സിങ് (64), ലൂക്ക മെജ്‌സെൻ (പെനാൽട്ടി 90+5) എന്നിവർ ഗോൾ നേടി.

ഗ്രൂപ്പ് എയിൽ ഒമ്പത് പോയന്റുമായി ബെംഗളൂരുവും ആറ് പോയന്റുമായി മുഹമ്മദൻസും ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പിലെ ഇന്ത്യൻ എയർ ഫോഴ്‌സ്- സി.ആർ.പി.എഫ്. മത്സരം കനത്തമഴയെത്തുടർന്ന് ഉപേക്ഷിച്ചു.