കൊളംബോ: ശ്രീലങ്കയുടെ ലോകോത്തര പേസ് ബൗളർ ലസിത് മലിംഗ ക്രിക്കറ്റ് കളിയിൽനിന്ന് വിരമിച്ചു. 2014-ൽ ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയ ശ്രീലങ്കൻ ടീമിന്റെ നായകനായിരുന്നു. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽനിന്ന് നേരത്തേ വിരമിച്ചിരുന്നു. ഇപ്പോൾ ട്വന്റി 20 യിൽനിന്ന്‌ വിരമിക്കുന്നതായി മലിംഗ പറഞ്ഞു.

2004-ൽ ശ്രീലങ്കൻ ദേശീയ ടീമിലെത്തി.

30 ടെസ്റ്റിൽ 101 വിക്കറ്റും 226 ഏകദിനങ്ങളിൽ 338 വിക്കറ്റും നേടിയിട്ടുണ്ട്. 84 ട്വന്റി 20 യിൽ 107 വിക്കറ്റുണ്ട്.