ദുബായ്: ട്വന്റി-20 ലോകകപ്പ് വിജയികൾക്ക് സമ്മാനത്തുകയായി 11.89 കോടിരൂപ ലഭിക്കും. റണ്ണറപ്പിന് 5.94 കോടി ലഭിക്കും. സെമിയിൽ കളിച്ച പാകിസ്താനും ഇംഗ്ലണ്ടിനും 2.97 കോടിരൂപ വീതമാണ് ലഭിക്കുന്നത്. മൊത്തം 41.63 കോടി രൂപയാണ് സമ്മാനത്തുകയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകുന്നത്.