സതാംപ്ടൺ: ഇന്ത്യ-ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി പേസ് ബൗളർമാർക്ക് അനുകൂലമായ പിച്ചാണ് ഒരുക്കുന്നതെന്ന് ക്യൂറേറ്റർ സൈമൺ ലീ. ജൂൺ 18 മുതൽ സതാംപ്ടണിലെ ഏജീസ് ബൗൾ ഗ്രൗണ്ടിലാണ് മത്സരം.

‘‘നിഷ്പക്ഷവേദിയിലാണ് മത്സരം എന്നതിനാൽ പിച്ച് ഒരുക്കുന്നത് എളുപ്പമാണ്. രണ്ടുടീമുകൾക്കും തുല്യസാധ്യതയും വെല്ലുവിളിയും നൽകുന്ന തരത്തിലാണ് പിച്ച്. തുടക്കത്തിൽ പേസ് ബൗളർമാർക്ക് അനുകൂലമാകും. നല്ല ബൗൺസുമുണ്ടാകും. അവസാനഘട്ടത്തിൽ സ്പിന്നർമാർക്ക് നല്ല ടേണും ലഭിക്കും’’ -സൈമൺ ലീ പറഞ്ഞു.