ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന എ.എഫ്.സി. അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സാധ്യതാ ടീമിൽ രണ്ട് മലയാളികൾ ഇടം നേടി. മിഡ്ഫീൽഡർ കെ.പി. രാഹുൽ, പ്രതിരോധ താരം അലക്സ് സജി എന്നിവരാണ് ബുധനാഴ്ച പ്രഖ്യാപിച്ച 28 അംഗ സാധ്യതാ ടീമിൽ ഉൾപ്പെട്ടത്. ഈ മാസം ഒടുവിൽ യു.എ.ഇ.യിലെ ഫുജൈറ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇന്ത്യ ഒക്ടോബർ 25-ന് ഒമാനെയും 28-ന് യു.എ.ഇ.യെയും 31-ന് കിർഗ് റിപ്പബ്ലിക്കിനെയും നേരിടും.