ഓർഹസ്: യൂബർ കപ്പ് ബാഡ്മിന്റൺ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ ഇന്ത്യൻ വനിതകൾ തായ്‌ലാൻഡിനോട് തോറ്റു (0-5). നേരത്തേ സ്പെയിൻ, സ്കോട്‌ലൻഡ് ടീമുകളെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

സിംഗിൾസിൽ മാളവിക ബൻസോദും അതിദി ഭട്ടും തോറ്റു. ഡബിൾസിൽ അശ്വിനി പൊന്നപ്പ-സിക്കി റെക്കി സഖ്യവും തെരേസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും തോറ്റു.