ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. ‘ബില്യൺ ചിയേഴ്സ് ജേഴ്സി’ എന്ന് പേരിട്ടിരിക്കുന്ന വസ്ത്രം കടുംനീല നിറത്തിലാണ്. ഇന്ത്യയുടെ ഒൗദ്യോഗിക ജേഴ്സി നിർമാതാക്കളായ. എം.പി.എൽ. സ്പോർട്സ്, ബുധനാഴ്ച ബി.സി.സി.ഐ. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ പുതിയ ജേഴ്സിയിൽ അണിനിരന്നു.

ഒക്ടോബർ 17 മുതൽ യു.എ.ഇ.യിലും ഒമാനിലുമായാണ് ട്വന്റി 20 ലോകകപ്പ്.

1992-ലെ ഇന്ത്യൻ ടീം അണിഞ്ഞിരുന്നതിനോട് സാദൃശ്യമുള്ള ജേഴ്സിയാണ് ഇപ്പോൾ ഇന്ത്യൻ ടീം ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഇത് പുറത്തിറക്കിയത്.

ഒക്ടോബർ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ ഈ പുതിയ ജേഴ്സിയില്‍ ഇറങ്ങും.