സെയ്‌ന്റ് ലൂസിയ: വെസ്റ്റിൻഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ നേടിയ സെഞ്ചുറി, കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി സമർപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണിപ്പോൾ കാണ്ടാമൃഗങ്ങൾ. ഇവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന റോക്ക് വുഡ് എന്ന സംഘടനയുമായി ഡി കോക്ക് സഹകരിച്ചുപ്രവർത്തിക്കുന്നുണ്ട്. അർധസെഞ്ചുറിയും സെഞ്ചുറിയും പൂർത്തിയാക്കിയപ്പോൾ റോക്ക് വുഡ് എന്നെഴുതിയ ബാറ്റ് പ്രദർശിപ്പിച്ചിരുന്നു. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനുള്ള കാമ്പയിനിൽ ഇന്ത്യയുടെ രോഹിത് ശർമയും പങ്കാളിയാണ്. ഐ.പി.എൽ. മത്സരങ്ങൾക്കിടെ രോഹിതും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.