അഡ്‌ലെയ്ഡ്: വനിതകളുടെ 100 മീറ്റർ ബാക്‌സ്‌ട്രോക്ക് നീന്തലിൽ പുതിയ ലോക റെക്കോഡുമായി ഓസ്‌ട്രേലിയയുടെ കൗമാര താരം കൈലി മക്കിയോൺ. അഡ്‌ലെയ്ഡിൽ നടന്ന ഓസ്‌ട്രേലിയൻ ഒളിമ്പിക് ട്രയൽസിൽ 57.45 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി.

2019 വേൾഡ് ചാമ്പ്യൻഷിപ്പിൽ 57.57 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ റീഗൻ സ്മിത്തിന്റെ റെക്കോഡാണ് തകർത്തത്.

19-കാരിയായ മക്കിയോൺ ടോക്യോ ഒളിമ്പിക്സിലെ നീന്തൽ മത്സരങ്ങളിൽ ശ്രദ്ധാകേന്ദ്രമാകും. ലോക റെക്കോഡ്, കഴിഞ്ഞവർഷം അസുഖം ബാധിച്ച് മരിച്ച അച്ഛന് സമർപ്പിക്കുന്നതായി മക്കിയാൺ പറഞ്ഞു.