ചണ്ഡീഗഢ്: ഇന്ത്യയുടെ മുൻ ഹോക്കി താരം ബൽബീർ സിങ് ജൂനിയർ (88) അന്തരിച്ചു. 1958 ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പ്രമുഖ താരം ബൽബീർ സിങ് സീനിയറിനൊപ്പം കളിച്ചിട്ടുണ്ട്. 1951-ലെ അഫ്ഗാൻ പര്യടനത്തിലാണ് ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്.